Kadraveya kula..

PADAM : Kadraveya kula..             

STORY : Nalacharitham Moonam Divasam
                                                 software spec : mp3 music Audio
ARTISTS : Kala: Venmani Haridas & Kotta: Madhu
RAGAM : Panduvarali
THALAM : --none-–
   

Kadraveya kula  thilaka from Nalacharitham Moonam divasam by

Venmani Haridas and Kottakkal Madhu 

 ( from the collection of Gopan Thonikkal )

 

കാദ്രവേയകുലതിലക: സാഹിത്യം : കഥകളി.ഇന്‍ഫോയില്‍ നിന്നും 



RELATED PADAMS

Comments (1)
1Wednesday, 08 February 2012 16:14
Vikar
(comments from facebook group)
നന്ദി. കോട്ടക്കല്‍ മധുവല്ലേ ശങ്കിടി?
കാല്‍ത്തളിര്‍ കൂപ്പുന്നേന്‍ എന്ന സ്ഥലത്തെ ഭാവം അതികേമം..ഇനി ഇത് ഹരിദാസേട്ടന്റെ ടോപ്‌ ഫോം ആണോ അല്ലയോ എന്ന് രാമദാസേട്ടനും ശ്രീവല്സേട്ടനും ഒക്കെ പറയട്ടെ...@Rama Das N, Sreevalsan Thiyyadi
Yesterday at 7:59am · Like
Sreevalsan Thiyyadi അതെ, കോട്ടക്കല്‍ മധു തന്നെ ശങ്കിടി, Rajeev.

തുടക്കത്തിലെ "നൈഷധെന്ദ്രാ നിന്നോടു" എന്നിടത്തെ "ടൂ" ഇന്നത്തെ വെണ്മണി ഹരിദാസ് (ചുണ്ടുരുട്ടുമ്പോള്‍ സ്വതവേ പതിവുള്ള) "ഫൂ" എന്ന് കാറ്റ് പോവുന്ന ശബ്ദം ഇവിടെ കാര്‍ക്കൊടകനാണ് കഥാപാത്രം എന്നതിനാല്‍ ഏറെ കൌതുകമായി. (പിന്നീട് ചരണത്തില്‍, "ഊക്കേറും" എന്നിടത്തെ "ഊ"വിലും ഉണ്ട് ഈ ഊത്ത്.)

രണ്ടാമത്തെ വരിയില്‍ "നേരുതന്നെ ചൊല്ലീടാം" എന്നിടത്തു ആദ്യ "ചൊല്ലീ..." എന്ന് കഴിഞ്ഞ് "ടാം" എന്നിടത്തു (രസമായി) "ഴാം" എന്ന് ഉച്ചരിച്ച് നീട്ടുമ്പോള്‍ ഗുരുക്കന്മാരായ കലാമണ്ഡലം ഗംഗാധരനും നീലകണ്ഠന്‍ നമ്പിശനും ഒരേ മൂളക്കത്തില്‍ മേളിക്കുന്നത് കേള്‍ക്കാം.

പൊന്നാനി പീക്ക് ഫോമില്‍ത്തന്നെ എന്നാണു തോന്നിയത്.

"കാദ്രവേയ"യെ പറ്റി എന്ത് പറയാന്‍! അനന്തന് പോലും വര്‍ണിക്കാനാവുമോ!! ഇത്രമാത്രം കുറിക്കട്ടെ: ഹരിദാസിന്റെ പാട്ടിന് സ്വതവേ ഉള്ളൊരു ഏങ്ങല്‍-തേങ്ങല്‍ ഇതില്‍ ഭക്തിയുടെ പാരമ്യമായി മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. കഥകളിപ്പദം, ഹൈദരാലി പറഞ്ഞതുപോലെ, സംഗീതം ആവുന്നത് ഇങ്ങനെയൊക്കെ.

Gopan: ആയിരം നന്ദി.
Yesterday at 3:48pm · Like · 7
Sreevalsan Thiyyadi കളിയരങ്ങത്ത് ഇത്ര കാല്‍പനികമായി ആരെങ്കിലും വേറെ പാടി എന്നെങ്കിലും നാം കേട്ടിട്ടുണ്ടോ! കഥകളി സംഗീതത്തിലെ മഹാരാജപുരം സന്താനം ആയിരുന്നു വെണ്മണി ഹരിദാസ്. പിന്നെ, ഒന്നുണ്ട്: അരങ്ങിനോടല്ല, പാട്ടിനോടായിരുനു അദ്ദേഹത്തിനു പ്രഥമാനുരാഗം എന്ന് തോന്നുന്നു. സംഗീതത്തെക്കുറിച്ച് ഇങ്ങനെയൊരു ദര്‍ശനമുള്ള സ്ഥിതിക്ക് അതില്‍ അദ്ദേഹത്തെ ദോഷം പറയാനുമാവില്ല.
Yesterday at 4:04pm · Like · 11
Rajeev Pattathil നിങ്ങളെല്ലാവരും കൂടി വെറുമൊരാസ്വാദകനായോരെന്നെ ആരാധകനാക്കുന്ന ലക്ഷണമുണ്ട്..
Yesterday at 4:14pm · Like · 5
മണി വാതുക്കോടം ‎'ശ്രീമതാം വര' എന്ന തുടക്കത്തിൽ എന്തോരു പ്രശനം....
Yesterday at 4:33pm · Like
മണി വാതുക്കോടം ‎'കടിച്ചു' എന്നതിന് ഒരു ഊന്നൽ നൽകി പാടുന്നില്ല.
Yesterday at 4:35pm · Like · 1
Sreechithran Mj ഇതു കേട്ട് ഓർമ്മകളും കാൽപ്പനികതയും കലർന്ന് കണ്ണുനിറഞ്ഞു.

കാലമെത്രമേൽ ക്രൂരം !
Yesterday at 4:44pm · Like · 5
Rama Das N ‎"ധീമതാം വരാ കടിച്ചു" എന്നല്ലേ മണി വാതുക്കോടം?
Yesterday at 10:32pm · Like
Gopan Thonnakkal നിങ്ങളെയൊക്കെ ആ പഴയകാലത്തേക്കു കൊണ്ടുപോകാനായതിൽ ഞാൻ ആ ധന്യാത്മാവിനോടു നന്ദി പറയുന്നു.ആദരപൂർവ്വം ശിരസ്സുനമിക്കുന്നു.
23 hours ago · Like · 3
Sreevalsan Thiyyadi വേറൊരു ഗ്രൂപ്പില്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ഇവിടെയും കുറിക്കട്ടെ, Gopan. എത്രയോ കലാശകലങ്ങള്‍ ഇന്റര്‍നെറ്റ്‌ മാധ്യമംവഴി ധാരാളമായി ലഭ്യമായി വരുന്ന ഈ കാലത്ത്, "ങ്ഹാ, ഇനി ഇതൊന്നു (വീണ്ടും) കേട്ടില്ല എന്നു വേണ്ട" എന്നു കരുതിയാണ് വെണ്മണി ഹരിദാസിന്റെ ഈ റെക്കോര്‍ഡ്‌ തുറന്നതും കേട്ടു തുടങ്ങിയതും. പക്ഷെ, ഇത്! Cutting-edge quality എന്നൊക്കെ ആംഗലത്തില്‍ പറയില്ലേ? "നൈഷധെന്ദ്രാ" വരെ ഒരുവിധം പിടിച്ചുനിന്നു. പക്ഷെ "കാദ്രവേയ" ആരംഭിച്ചപ്പോള്‍ സഹിച്ചില്ല. സത്യം പറയട്ടെ, ഏങ്ങിക്കരഞ്ഞു. പിന്നെ ആ പദം എത്രവട്ടം കേട്ടെന്നു നിശ്ചയമില്ല. ഉച്ചതിരിഞ്ഞ് ആപ്പീസിലേക്ക് പുറപ്പെടാന്‍ മനസ്സിനെ എങ്ങനെ പാകപ്പെടുത്തി എന്നും അത് അനുഭവിച്ച ആള്‍ക്കേ അറിയൂ. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, ദയവായി ഇത്തരം സംഗീതം പോസ്റ്റ്‌ ചെയ്യരുത്. അന്യദേശവാസി മലയാളികള്‍ ജീവിച്ചു പൊയ്ക്കോട്ടേ.
22 hours ago · Like · 9
Rama Das N അപ്പോള്‍ ഞാന്‍ പോസ്റ്റു ചെയ്തതുകൂടി കേട്ട് നോക്കൂ Sreevalsan Thiyyadi
22 hours ago · Like
Rama Das N ഇതൊന്നും കേള്‍ക്കാത്ത പലരും മറ്റെന്തൊക്കെയോ ആണ് ഉദാത്തകഥകളിസംഗീതം എന്നും പറഞ്ഞു നടക്കുന്നത് കാണുമ്പോള്‍......
22 hours ago · Like · 2
Rajeev Pattathil രാമദാസ് ഏട്ടന്‍ പ്രൈവറ്റ് ചാറ്റ്-ല്‍ പറഞ്ഞ ഒരു കാര്യം പങ്കു വെക്കാം എന്ന് വിചാരിക്കുന്നു..രാമദാസ് ഏട്ടാ, വിരോധം ഇല്ലല്ലോ?
"കേരളം കണ്ട ഭാവഗായകരില്‍ വെണ്മണി അഗ്രഗണ്യനാണ്..കുറച്ചു താഴെ ജയചന്ദ്രന്‍ വരും"..ഈ സംഗീതം കേട്ടാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ?
21 hours ago · Unlike · 5
Rajeev Pattathil ‎Rama Das N
21 hours ago · Like
Sreevalsan Thiyyadi ഒരു കാര്യം വിട്ടുപോയി. കഥകളിപ്പദം അല്ല "സംഗീതം" ആണ് ശരിയായ വാക്ക് എന്ന് ഹൈദരാലി പറഞ്ഞതിനെ ചെറിയൊരു amendment ചേര്‍ത്താണ് ഞാന്‍ ഈ ചരടില്‍ പറഞ്ഞത് എന്ന് വ്യക്തമാക്കട്ടെ. കഥകളി പോലെ വിശ്വോത്തരമായൊരു രംഗകലക്ക് അമരം വഹിക്കുന്ന കലാകാരനെ വെറും പാട്ടുകാരന്‍ എന്നല്ല, സംഗീതജ്ഞന്‍ എന്നാണ് പറയേണ്ടത് എന്നാണ് ഹൈദരാലി ("ഓര്‍ത്താല്‍ വിസ്മയം" എന്ന പുസ്തകത്തില്‍( പറഞ്ഞിട്ടുള്ളത്. അത് ശരിയോ തെറ്റോ എന്നത് വേറെ ചര്‍ച്ചക്കുള്ള വിഷയം. ഇവിടെ അതല്ല. "കാദ്രവേയ" അരങ്ങില്‍ ചൊല്ലിയാടിക്കാന്‍ ഒരു ശരാശരി പാട്ടുകാരന്‍ മതി. എന്നിട്ടും, ഈ പദം ദര്‍ശനോന്നത്യം കൊണ്ടും ആശയഗാംഭീര്യം കൊണ്ടും ശ്രവണസുഖം കൊണ്ടും ഏതൊരു ക്ലാസ്സിക്കല്‍ സംഗീതജ്ഞനെയും അമ്പരിപ്പിക്കുന്ന രീതിയില്‍ വെണ്മണി ഹരിദാസ് പാടിയിരിക്കുന്നു എന്നാണ് തോന്നിയത്. By its sheer MUSICAL QUALITY -- and, maybe nothing else -- this piece sounds world-class.
20 hours ago · Like · 8
Rajeev Pattathil ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു...മറ്റു മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സംഗീതത്തിനു ഏറ്റവും പ്രതികൂലമായ സാഹചര്യമല്ലേ കഥകളിയില്‍ ഉള്ളത്?രാത്രികാലത്ത് മിക്കവാറും തുറന്ന സ്ഥലങ്ങളില്‍ ഉള്ള പാട്ട്..ചെണ്ടയുടെ ശബ്ദം, നടന്റെ ആട്ടത്തിനാല്‍ ബന്ധിതമായ ആലാപന സ്വാതന്ത്ര്യം..ഇവകളെയൊക്കെ അതിജീവിച്ചു ഇത്രയും ഭാവതരളിതമായി ഒരാള്‍ക്ക്‌ പാടാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളിലുള്ള സംഗീതം എത്ര മഹത്തരമായിരിക്കും? ഇത് കണക്കിലെടുത്ത് വേണം രാമദാസേട്ടന്‍ പറഞ്ഞതിനെ കാണാന്‍ എന്നാണ് എനിക്ക് തോന്നുന്നത്..
17 hours ago · Like · 6
Rama Das N എനിക്ക് musical quuality യെ കുറിച്ച് വലിയ ജ്ഞാനം ഒന്നും ഇല്ല. Sreevalsan Thiyyadi ഒരു കേള്വിക്കാരന്റെ മനസ്സില്‍ ഉണ്ടാക്കുന്ന അനുഭവം ആണ് എന്റെ അളവുകോല്‍. ആ ആധികാരികതക്കുറവ് കൊണ്ടാണ് Rajeev Pattathil പ്രൈവറ്റ് ചാറ്റില്‍ പറഞ്ഞത്. ഇനി കുഴപ്പം ഇല്ല. ആധികാരികതയുള്ളവര്‍ അമ്ഗീകരിച്ചല്ലോ?
15 hours ago · Like · 2
Sureshkumar EB ഏഷ്യാനെറ്റില്‍ രാവിലെ "സമാരോഹത്തില്‍" മൂന്നാം ദിവസം നടക്കുന്നുണ്ട് ഇപ്പോള്‍. വെണ്മണി ഹരിദാസും, ബാബു നമ്പൂതിരി & രാജീവും ആയിരുന്നു ഇന്ന് സംഗീതം. രാമദാസേട്ടന്‍, Sreevalsan Thiyyadi, Rajeev Pattathil, എന്നിവര്‍ നടത്തിയ കമന്റുകള്‍ ഒട്ടും അതിശയോക്തി കലര്‍ന്നതല്ലെന്നു ബോധ്യപ്പെടുവാന്‍ മറ്റൊന്നും വേണ്ട.
14 hours ago · Like · 5
Sureshkumar EB അതിശയകരമായ കാര്യം!!! "കാദ്രവേയ" കേട്ടിട്ട് വന്നാണ് ഞാന്‍ Sreevalsan Thiyyadi യുടെ കമെന്റ്റ്‌ കാണുന്നത്
14 hours ago · Like · 2
Vikar T Mana വായിക്കാന്‍ നല്ല രസമുള്ള ത്രെഡ് , അദ്ദേഹത്തിന്റെ ഭാവ സംഗീതത്തോടൊപ്പം പാടുമ്പോള്‍ അദ്ദേഹത്തിന്റെ നിലകളും കാണാന്‍ കൌതുകം ഉള്ളതായിരുന്നു എന്ന അനുസ്മരിക്കട്ടെ.. ഇവിടെ ഞാന്‍ ഒരു പഴയ ഫോട്ടോ ഇട്ടിരുന്നു .. പൊക്കി കൊണ്ട് വരാന്‍ പറ്റുമോ എന്ന് നോക്കട്ടെ ... പിന്നെ കഥകളി സംഗീതത്തില്‍ ഭാവ ഗായകന്മ്മര്‍ക്കുള്ള സാധ്യത/ സ്വാതന്ത്ര്യം മറ്റു സംഗീത വഴികളില്‍ കിട്ടുമോ എന്ന് സംശയം ആണ്. ശാസ്ത്രീയ സംഗീതത്തില്‍ ഒരു ഭാഗവതരുടെ കഴിവുകള്‍ എല്ലാം പുറുത്ത്കൊണ്ട് വരാന്‍ ഉള്ള സാദ്ധ്യതകള്‍ ഉണ്ടെങ്കിലും ഉപയോഗിക്കുന്ന ഭാവങ്ങള്‍ അലെങ്കില്‍ രസങ്ങള്‍ പൊതുവേ പരിമിതമാണ് എന്ന് തോനുന്നു .. (എന്റെ അറിവിന്റെ കുഴപ്പമായിരിക്കാം) ഞാന്‍ കേട്ടതില്‍ വെച്ച് നല്ല ഒരു ശതമാനവും ഭക്തി രസവും സ്നേഹവും (കരുണയും വാത്സല്യവും ഒക്കെ ഇതില്‍ പെടുത്താം) ആണ് .. സിനിമ സംഗീതത്തില്‍ ആണെങ്കില്‍ പൊതുവേ എല്ലാ രസങ്ങളും ഉള്‍പെടും എങ്കിലും ഗായകന് നടനെ ഉള്‍ക്കൊണ്ട്‌ പാടാന്‍ ഉള്ള സാധ്യത ഇല്ല .. ഇത് കഥകളിസംഗീതത്തിന്റെ ഒരു അനന്യസാധ്യത ആയി കണ്ടു കൂടെ.
13 hours ago · Like · 2
Sreevalsan Thiyyadi പ്രിയ Sureshkumar: ഏഷ്യനെറ്റിലെ "കാദ്രവേയ"യെ കുറിച്ച് പറഞ്ഞതൊക്കെ ശരിതന്നെ. പക്ഷെ, അത് സംപ്രേഷണം ചെയ്യുമ്പോഴൊക്കെ സംഗീതം ആസ്വദിക്കാന്‍ ദുര്‍ഘടമായി തോന്നാറുണ്ട്. വേറൊന്നും കൊണ്ടല്ല: ആ പദത്തിന് കലാമണ്ഡലം ഗോപിയുടെ ആട്ടം. കൊച്ചുവെളുപ്പാന്‍കാലത്തെ ഉറക്കച്ചടവില്‍ നടരാജവിഗ്രഹം മുന്നില്‍ പ്രത്യക്ഷമാകുമ്പോള്‍ എനിക്ക് പിന്നെ ചെകിട് കേള്‍ക്കില്ല.

PS: ഒടുവില്‍, നന്നേ പരിശ്രമിച്ച് ഒരിക്കല്‍ ആ പദം മൊബൈലില്‍ പകര്‍ത്തിയശേഷമേ സശ്രദ്ധം കേള്‍ക്കാന്‍ തരപ്പെട്ടിട്ടുള്ളൂ.